Your Image Description Your Image Description

മോട്ടറോള റേസർ 60 അ‌ൾട്ര ലോഞ്ച് ചെയ്തു.50MP മെയിൻ, 50MP അൾട്രാ-വൈഡ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ അ‌ടക്കം മികച്ച ക്യാമറ ഫീച്ചറുകൾ ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ മോട്ടോ AI പ്രോംപ്റ്റുകൾ, ക്യാച്ച് മി അപ്പ്, പേ അറ്റൻഷൻ, റിമെമ്പർ ദിസ് എന്നിവയും ഈ ​സ്മാർട്ട്ഫോണിൽ ഉണ്ട്. എവിടെനിന്നും മോട്ടോ AI എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി റേസർ 60 അൾട്രായ്ക്ക് ഒരു ഡെഡിക്കേറ്റഡ് AI കീയും ലഭിച്ചിട്ടുണ്ട്.

എഐ മികവ് ഈ ഫോണിന്റെ മുഖ്യ അ‌ലങ്കാരമായേക്കും. ഫോൺ സ്റ്റാൻഡ് അല്ലെങ്കിൽ ടെന്റ് മോഡിലായിരിക്കുമ്പോൾ, ഉപയോക്താക്കൾക്ക് ഹാൻഡ്‌സ്-ഫ്രീ ആയി ലുക്ക് & ടോക്ക് പ്രവർത്തനക്ഷമമാക്കാനും മോട്ടോ എഐയുമായി ഒരു നോട്ടം കൊണ്ട് സംസാരിക്കാനും പെട്ടെന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അറിയിപ്പുകൾ സംഗ്രഹിക്കാനും സംഭാഷണങ്ങൾ ട്രാൻസ്‌ക്രൈബ് ചെയ്യാനും കഴിയും.

മോട്ടറോള റേസർ 60 അ‌ൾട്ര (motorola razr 60 ultra / razr ultra) ഫീച്ചറുകൾ: 7-ഇഞ്ച് (1224×2992 പിക്സലുകൾ) FlexView 1.5K pOLED LTPO ഇന്റേണൽ ഡിസ്പ്ലേ, 1-165Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 4,000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള റേസർ 60 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.0 അപ്പേർച്ചറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്നു. ഇതോടൊപ്പം f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *