Your Image Description Your Image Description

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതിക്കേസില്‍ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

ജനുവരി മൂന്നിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാംതവണയാണ് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി. കെജ്രിവാളിന് നോട്ടീസ് നല്‍കുന്നത്.

നേരത്തെ, ഡിസംബര്‍ 21 ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പത്തുദിവസത്തെ വിപാസനധ്യാന ക്യാമ്ബുണ്ടെന്ന കാരണം പറഞ്ഞ് കെജ്രിവാള്‍ ഹാജരായിരുന്നില്ല. ഇ.ഡി. നടപടി നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു കെജ്രിവാളിന്റെ വാദം. തന്റെ ജീവിതം സുതാര്യവും സത്യസന്ധവുമാണെന്നും കെജ്രിവാള്‍ അവകാശപ്പെട്ടിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *