Your Image Description Your Image Description
Your Image Alt Text

ദോഹ: ഗാസയിലേക്ക് 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി ഖത്തർ അയച്ചു. ഖത്തറിന്റെ 47-ാമത് വിമാനം വ്യാഴാഴ്ച അല്‍ അരിഷിലെത്തിയതായി ആണ് റിപ്പോർട്ട്.

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സംയുക്തമായാണ് മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഭക്ഷ്യ വസ്തുക്കളും മരുന്നും ശൈത്യകാല വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളാണ് ഖത്തര്‍ സായുധസേന വിമാനത്തില്‍ എത്തിച്ചത്.

ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 47 വിമാനങ്ങളാണ് ഖത്തര്‍ ഗാസയിലേക്ക് അയച്ചത്. ഇവയില്‍ ആകെ 1501 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അല്‍ അരിഷി വഴി എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *