Your Image Description Your Image Description

ഒമാനി​ലെ ഖസബിലുണ്ടായ വാഹനപകടത്തിൽ ​കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ എരൂരിലെ ഉത്രം വീട്ടിൽ ജിത്തു ക്രഷ്ണൻ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റേ കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.

സലാലയിൽ കോൺട്രാക്റ്റിങ് ജോലികൾ ചെയ്തിരുന്ന ഇദ്ദേഹം ഒരു വർക്ക് നോക്കാനാണ് ഖസബിൽ പോയത്. പിതാവ്: ​പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: അനിത കുമാരി.

ഭാര്യ: മീനു.മൃതദേഹം ഖസബ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ . സ്പോൺസർ സംഭവ സ്ഥലത്തേക്ക് തിരിച്ചതായി കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *