Your Image Description Your Image Description

ഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഒരു പ്രകോപനവുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍. ആക്രമണത്തില്‍ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ ഭാഗത്ത് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാക് സൈന്യം രാത്രിമുഴുവന്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പ് വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ​ല ത​വ​ണ പ്ര​കോ​പ​ന​മു​ണ്ടാ​യി​രു​ന്നു. പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇത്.

 

Leave a Reply

Your email address will not be published. Required fields are marked *