Your Image Description Your Image Description

ഈ വർഷത്തെ ഹജ്ജിനായി ആദ്യ ഇന്ത്യൻ തീർഥാടക സംഘം ചൊവ്വാഴ്ച മദീനയിലെത്തും. ആദ്യ സംഘം വിദേശ ഹജ്ജ് തീർഥാടകർ സൗദിയിലേക്കെത്തുന്നതും ഈ ദിവസത്തിലാണ്. ഇതിനിടെ മക്കയിലേക്ക് ഹജ്ജ് തീർഥാടകരല്ലാത്തവർക്ക് നിയന്ത്രണം കർശനമാക്കി. ബുധനാഴ്ച മുതൽ മക്കയിൽ സന്ദർശക വിസയിലുള്ളവർക്ക് തങ്ങാൻ പാടില്ല.

ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ ഇന്ത്യൻ സംഘം ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് മദീനയിലെത്തുക. ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. മദീനയിലെത്തുന്ന തീർത്ഥാടകരെ ഹജ്ജ് ഉംറ മന്ത്രാലയം പ്രതിനിധികളും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും സ്വീകരിക്കും. ഇതേ ദിവസം തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം സൗദിയിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *