Your Image Description Your Image Description

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ കാ​ട്ടാ​നയുടെ ആക്രമണം. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ ആനയുടെ ആക്രമണം ഉണ്ടായത്. വ​ന​പാ​ല​ക​രും ഡോ​ക്ട​ര്‍​മാ​രും ചി​ത​റി ഓ​ടു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​ക്ക് വീ​ണ് പ​രി​ക്കേ​റ്റു.

കാ​ഞ്ഞി​ര​പ്പു​ഴ സ്‌​റ്റേ​ഷ​നി​ലെ വാ​ച്ച​റാ​യ തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.ഇ​യാ​ളു​ടെ കൈ​യു​ടെ​യും കാ​ലി​ന്‍റെ​യും എ​ല്ലു​ക​ള്‍​ക്ക് പൊ​ട്ട​ലു​ണ്ട്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി തോ​മ​സിനെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *