Your Image Description Your Image Description

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാനുളള അനുമതി നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി . സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം.

ലൈസൻസിനായി പത്ത് ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. എഫ്എൽ 9 ലൈസൻസ് ഉളളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുളളൂ.

ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മ​റ്റ് ഡ്രൈഡേകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം. പാർക്കുകളിലെ ജീവനക്കാർക്ക് മാത്രമേ മദ്യം നൽകുകയുളളൂ.ഗുണമേന്മ ഇല്ലാത്ത മദ്യം വിളമ്പുന്നവർക്കെതിരെ പരാതി നൽകാവുന്നതാണ്.

കമ്പനികളോട് ചേർന്ന് തന്നെയാകും മദ്യശാലകൾ പ്രവർത്തിക്കുന്നത്. പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്ന് ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങളുണ്ടാകും .

കൂടുതൽ മദ്യപാനികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ , ഐ ടി പാർക്കുകളിൽ ജോലിചെയ്യുന്നവരിൽ 95 ശതമാനവും ചെറുപ്പക്കാരായ യുവതീയുവാക്കളാണ് . അവർക്ക് ജോലി സമയം കഴിഞ്ഞു രണ്ടെണ്ണം വീശാൻ ജോലി സ്ഥലത്തു തന്നെ സൗകര്യം ഒരുക്കുന്നത് കൂടുതലാളുകൾ ആകർഷിക്കും .

ഇപ്പോൾ തന്നെ ഐ ടി പാർക്കുകളുടെ സമീപത്തുള്ള ബാർ ഹോട്ടലുകളിലെ തിരക്ക് മൊത്തം ഐ ടി ജീവനക്കാരാണ് . വൈകുന്നേരം കഴക്കൂട്ടത്തും മെഡിക്കൽ കോളേജിനടുത്തുമൊക്കെയുള്ള ബാർ ഹോട്ടലുകളിൽ ഈ മേഖലയിലെ യുവതീയുവാക്കളാണ് മദ്യപിക്കാൻ വരുന്നത് .

പാർക്കുകളിൽ തന്നെ മദ്യം കിട്ടുകയാണെങ്കിൽ ഹോട്ടലുകളിലേയ്ക്ക് വരേണ്ടതില്ല , അങ്ങനെ വരുമ്പോൾ ഹോട്ടലുകാരുടെ കച്ചവടം കുറയും . തിരുവനന്തപുരം ടെക്നോ പാർക്കിൽ ഈ സൗകര്യം ഉണ്ടെങ്കിൽ നടത്തിപ്പുകാർക്ക് കോളായിരിക്കും .

രണ്ട് ലോക്കൽ ബാറുകളിൽ നടക്കുന്ന കച്ചവടം ഇവിടെ നടക്കും . പകൽ സമയത്ത് പോലും രണ്ടെണ്ണം അടിക്കാൻ കിട്ടിയാൽ അടിക്കുന്നവരാണ് ഇവർ . കാരണം അത്രയ്ക്ക് ജോലിയിൽ ഫ്രസ്‌റ്റേഷനാണ് ഇവർക്ക് , അത് ധാരണം ചെയ്യാനുള്ള വഴിയാകും ഈ മദ്യവിൽപ്പന ശാലകൾ .

ഇത് വലിയ അപകടങ്ങളിലേക്കാണ് യുവതീയുവാക്കളെ തള്ളിവിടുന്നത് , പാർക്കുകളിലെ ഒട്ടുമിക്ക കമ്പനികളിലും 24 മണിക്കൂറും പ്രവർത്തനമുണ്ട് . അപ്പോൾ ഈ മദ്യശാലകളും 24 മണിക്കൂറും പ്രവർത്തിക്കണം , അതിന് കൂടി സർക്കാർ അനുവാദം നൽകണം .

Leave a Reply

Your email address will not be published. Required fields are marked *