Your Image Description Your Image Description

തിരുവനന്തപുരം : സരസ്വതി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. മേയർ ആര്യ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.

തൊഴിൽമേഖലയിലെ മാറിവരുന്ന പ്രവണതകൾ മനസിലാക്കി ലഭ്യമായ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് അനുകൂലമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുകയാണ് ജോബ് ഫെയറിന്റെ ലക്ഷ്യമെന്ന് മേയർ പറഞ്ഞു.

വി.കെ. പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തിൽ നടന്ന ജോബ് ഫെയറിൽ 4762 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു. 2500 ലധികം തൊഴിലവസരങ്ങളിലേക്കാണ് അഭിമുഖങ്ങൾ നടന്നത്. ആദിത്യ ബിർള, ബജാജ് അലയൻസ്, ക്ലബ്ബ് മഹീന്ദ്ര, റിലയൻസ് ജിയോ ഇൻഫോകോം തുടങ്ങി 130 ഓളം തൊഴിൽദായകർ മേളയിൽ പങ്കെടുത്തു. ഓൺലൈൻ രജിസ്ട്രേഷനു പുറമേ സ്പോട്ട് രജിസ്ട്രേഷനും സൗകര്യം ഒരുക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *