Your Image Description Your Image Description
Your Image Alt Text

മലപ്പുറം:  തിരൂരിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.  തൃക്കണ്ടിയൂർ സ്വദേശി മുഹമ്മദ് റാഷിദ്  ആണ് എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടിയിലായത്.

തിരൂർ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് മുഹമ്മദ് റാഷിദ് പിടിയിലായത്. ഇയാളിൽ നിന്നും 2.94 ഗ്രാം എംഡിഎംഎയും  10 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

പുതിയങ്ങാടി നേർച്ചയുടെ ഭാഗമായി  മദ്യഷാപ്പുകളും ബാറുകളും അടഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ഇവിടെ വരുന്ന ആളുകൾക്ക് ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി എംഡിഎംഎയും കഞ്ചാവുമെത്തിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി.

മയക്കുമരുന്ന് കടത്താനുപയോഗിച്ച  റാഷിദിന്‍റെ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ  രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ എക്സൈസ് സംഘം വട്ടം വെച്ച് പിടികൂടുകയായിരുന്നു.

തിരൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ടി രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ വി  അരവിന്ദൻ , പ്രിവന്റീവ് ഓഫീസർ ഷിജിത്ത്  എംകെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ സി, ഷാജു  എംജി, ശരത്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത കെ, ഐശ്വര്യ, സജിത, ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *