Your Image Description Your Image Description

കളമശ്ശേരി: വീട്ടിലെ പ്രസവത്തെത്തുടർന്ന് മലപ്പുറത്ത് വാടക വീട്ടിൽ വച്ച് മരണമടഞ്ഞ പെരുമ്പാവൂർ സ്വദേശി 35 കാരിയായ അസ്മയുടെ കുഞ്ഞിന് രക്ഷകരായി നാട്ടുകാർ. ഈ മാസം ആറിന് ഞായറാഴ്ച രാവിലെയാണ് കുഞ്ഞിനെയും അസ്മയുടെ മൃതദേഹവും പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ സമീപത്തുള്ളവരാണ് ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെനിന്നും ഉച്ചയോടെ കുഞ്ഞിനെ എറണാകുളം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ശ്വാസതടസ്സവും, നിർജ്ജലീകരണവും അനുഭവപ്പെട്ട കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലാബ് റിപ്പോർട്ടുകളിൽ കുഞ്ഞിന് അണുബാധയുള്ളതായി കണ്ടെത്തി. ആന്റിബയോട്ടിക്കുകളുടെയും ഓക്സിജന്റെയും സഹായത്താൽ സംരക്ഷിച്ചു വരികയായിരുന്ന കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യവാനായതിനാൽ കുഞ്ഞിനെ സി.ഡബ്ല്യു.സിക്ക് കൈമാറിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *