Your Image Description Your Image Description

കഴിഞ്ഞ വർഷമാണ് ചൈനീസ് വിപണിക്ക് മാത്രമായി സിയാക് മോട്ടോറുമായി സഹകരിച്ച് ഔഡി പുതിയ ഇവി ഉപ ബ്രാൻഡ് ഔഡി പ്രഖ്യാപിച്ചത്. ഈ സംയുക്ത സംരംഭത്തിന് കീഴിൽ, 2027 ഓടെ ആശയത്തെ അടിസ്ഥാനമാക്കിയുള്ള പൂർണ്ണ ഇലക്ട്രിക് സ്‌പോർട്‌ബാക്ക്, ഒരു ഇലക്ട്രിക് സെഡാൻ, ഒരു ഇലക്ട്രിക് എസ്‌യുവി എന്നിവ ഉൾപ്പെടെ മൂന്ന് ഇവികൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ഇതിന് കീഴിൽ വരുന്ന ആദ്യ മോഡലായ ഓഡി E5 സ്‌പോർട്‌ബാക്ക് ഷാങ്ഹായിൽ അനാച്ഛാദനം ചെയ്തു. ചൈനയിൽ മാത്രമുള്ള ഈ ഈ ആദ്യത്തെ ഔഡി മോഡലിന്റെ എല്ലാ പ്രധാന വിശദംശനങ്ങൾ നോക്കാം. ഈ ഇലക്ട്രിക് ഫോർ-ഡോർ ഹാച്ച്ബാക്കിന്റെ പ്രധാന ഹൈലൈറ്റ് അതിന്റെ പവർട്രെയിനുകളാണ്. ഈ എഞ്ചിൻ 300bhp മുതൽ 787bhp വരെ ഔട്ട്‌പുട്ടുകൾ വാഗ്ദാനം ചെയ്യുന്നു. ആകെ 300bhp, 408bhp, 578bhp, 787bhp എന്നിങ്ങനെ നാല് പവർ ലെവലുകൾ ഉണ്ടാകും.

ബാറ്ററി പായ്ക്കുകളുടെയും ഇലക്ട്രിക് മോട്ടോറുകളുടെയും വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമാണ്. എങ്കിലും 100kWh വരെ ബാറ്ററി ശേഷി ഉണ്ടെന്ന് ഔഡി വെളിപ്പെടുത്തി. കൂടാതെ, വാങ്ങുന്നവർക്ക് റിയർ-വീൽ ഡ്രൈവ് സിസ്റ്റമോ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണമോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ ഉണ്ടായിരിക്കും. പുതിയ ഓഡി E5 സ്‌പോർട്‌ബാക്കിന്റെ ഉയർന്ന വകഭേദം 3.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും.

ചൈന ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ (സിഎൽടിസി) പരമാവധി 770 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ E5 സ്പോർട്ബാക്കിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് 800-വോൾട്ട് അൾട്രാ-ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും. ഇത് വെറും 10 മിനിറ്റിനുള്ളിൽ 370 കിലോമീറ്റർ വരെ സഞ്ചരിക്കും. കസ്റ്റമൈസ് ചെയ്യാവുന്ന 27 ഇഞ്ച് 4K റെസല്യൂഷൻ ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ ഓട്ടോമോട്ടീവ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ തുടങ്ങി നിരവധി നൂതന സാങ്കേതികവിദ്യകൾ ഓഡി E5 സ്‌പോർട്‌ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *