Your Image Description Your Image Description

മേപ്പാടി: എരുമകൊല്ലിയില്‍ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറങ്ങി. ഉപാധികളോടെയാണ് ഉത്തരവ്. ആദ്യഘട്ടത്തില്‍ കുങ്കികളെ വെച്ച് കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തും. ഇത് വിഫലമായാല്‍ മയക്കുവെടി വെച്ച് പിടികൂടും. മൂന്ന് സംഘങ്ങളായി കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരുത്താനുളള ശ്രമം തുടരുന്നുവെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് കുങ്കിയാനകളെയും ഉപയോഗിക്കും. കാട്ടാനക്കൂട്ടത്തില്‍ ഏത് ആനയാണ് അറുമുഖനെ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ജനവാസ മേഖലയില്‍ ആന തുടര്‍ന്നാല്‍ മയക്കുവെടി വെയ്ക്കും. വനാതിര്‍ത്തിയില്‍ തൂക്ക് വേലി നിര്‍മാണത്തിന് കരാര്‍ നല്‍കിയിരുന്നു ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രശ്‌നങ്ങള്‍ കുറേയേറെ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *