Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ട്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ അവരെ ഒരു ചെറിയ സ്കോറിൽ ഒതുക്കിയത് അതിശയകരമായിരുന്നുവെന്നാണ് താരം പറഞ്ഞത്.

‘ടീമിന്റ വിജയത്തിന് മികച്ച സംഭാവന നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മുംബൈ ഇന്ത്യൻസിന് മികച്ചൊരു മത്സരമായിരുന്നു ഇത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ അവരെ ഒരു ചെറിയ സ്കോറിൽ ഒതുക്കിയത് അതിശയകരമായിരുന്നു. കൃത്യമായി പന്തെറിയാനും ബാറ്റർമാരെ കുഴപ്പിക്കാനും മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. ബാറ്റർമാരുടെ മേൽ സമ്മർദ്ദം ചെലുത്താനും ശ്രമിച്ചു. ഏത് സാഹചര്യത്തിൽ എന്നെ ബൗളിങ്ങിന് വിളിച്ചാലും നന്നായി പന്തെറിയാൻ സാധിക്കണം. ഒരു നല്ല യോർക്കർ എറിഞ്ഞാൽ ബാറ്റർമാർ ബുദ്ധിമുട്ടും. വിക്കറ്റുകൾ നേടുന്നത് ഏറെ സന്തോഷം നൽകുന്നു‘, മത്സരത്തിന് ശേഷം ട്രെന്റ് ബോൾട്ട് പ്രതികരിച്ചു.

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഏഴ് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് ലക്ഷ്യത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *