Your Image Description Your Image Description

ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ റഷ്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നീക്കം. ഒമാനും റഷ്യയും തമ്മിലുള്ള 40 വർഷത്തെ നയതന്ത്ര ബന്ധം അടയാളപ്പെടുത്തുന്ന മനോഹരമായ കലാസൃഷ്ടിയോടുകൂടിയ സ്റ്റാമ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ശക്തമായ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ എടുത്തു കാണിക്കുന്ന സ്റ്റാമ്പ്, സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും പ്രതീകം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *