Your Image Description Your Image Description

പിഎല്ലില്‍ മോശം ഫോമില്‍ നിന്ന് കരകയറാനാകാതെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു സൂപ്പര്‍ താരത്തിന്റെ മടക്കം. ഇതോടെ പന്തിനെതിരെ വിമര്‍ശനം കൂടുതല്‍ ശക്തമാകുകയാണ് ആരാധകര്‍ക്കിടയില്‍.

സീസണില്‍ ഇതുവരെ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 106 റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. ശരാശരി 13.25 ആണ്. സ്‌ട്രൈക്ക് റേറ്റ് നൂറില്‍ താഴെയും. ഐപിഎല്‍ കരിയറിലെ തന്നെ പന്തിന്റെ ഏറ്റവും മോശം സീസണായി മാറുകയാണ് 2025. പന്തിന്റെ വലത് കൈക്ക് പരുക്കേറ്റതാണോ ഇതിന് പിന്നിലെ കാരണമെന്നും സംശയമുണ്ട്. എന്നിരുന്നാലും, ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റായിപ്പോയി എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

സീസണിലെ ഏറ്റവും മൂല്യമുള്ള താരമാണ് പന്ത്. 27 കോടി രൂപയ്ക്കായിരുന്നു പന്തിനെ ലക്‌നൗ താരലേലത്തില്‍ സ്വന്തമാക്കിയത്. മോശം പ്രകടനം തുടരുന്ന പശ്ചാത്തലത്തില്‍ പന്ത് 27 കോടി രൂപ ലക്‌നൗ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്നും ഒരു കൂട്ടം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *