Your Image Description Your Image Description
Your Image Alt Text

അംഗങ്ങൾ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന പരാതിയിൽ നടപടികൾ സ്വീകരിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി). എൻ.എം.സി. ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങൾ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്തതിനെതിരായ പരാതിയിൽ ഉചിതമായ നടപടിയെടുക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ.) നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എൻ.എം.സി. ചെയർമാൻ ബി.എൻ. ഗംഗാധർ, പ്രസിഡന്റ് അരുണ വിശ്വനാഥ്, വിജയ് ഓസ, സ്ഥിരം അംഗങ്ങളായ വിജയേന്ദ്രകുമാർ, വിജയ ലക്ഷ്മി നാഗ്, ജിതുലാൽ മീന, യോഗേന്ദ്ര മാലിക് എന്നിവരുടെ സ്വത്തുവിവരങ്ങൾ എൻ.എം.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

പി.എം.ഒ.യുടെ നിർദേശം ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താൻ അംഗങ്ങൾ തയ്യാറായിരുന്നില്ല. സ്വത്ത് വെളിപ്പെടുത്തൽ ഫോർമാറ്റിൽ എതിർപ്പുന്നയിച്ചാണ് അംഗങ്ങൾ ഇതിന് കാലതാമസം വരുത്തിയത്. എൻ.എം.സി.യിൽ നിലവിൽ 33 അംഗങ്ങളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *