Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂങ്കുളം പാലപ്പൂര്‍ വട്ടവിള വീട്ടിൽ രാഹുൽ (19) ആണ് അറസ്റ്റിലായത്.

പൂങ്കുളം കൈലിപ്പാറ സ്വദേശിയായ ഉല്ലാസി(30) നെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഉല്ലാസിന്റെ ചെവിക്കും കൈയ്ക്കും പരിക്കേറ്റിരുന്നു. നേരത്തെ ഉല്ലാസിന്റെ  വീടിനടുത്ത്  ലഹരി വില്പന  സംഘം പരസ്പരം അടിപിടി നടത്തുകയും അവരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടർന്നാണ് സംഘം ഉല്ലാസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.  ആക്രമണത്തിന് ശേഷം സംഘം ഒളിവിൽ കഴിയവെ ഇന്നലെയാണ് പ്രതിയെ കോവളം സി.ഐ. ബിജോയിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *