Your Image Description Your Image Description

ന്യൂഡൽഹി : മുർഷിദാബാദിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിനീചമായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.

വഖഫ് ഭേദഗതിനിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് ബംഗാളിൽ മുസ്‌ലീങ്ങൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ നിവാസികളായ ദേവദത്ത മാജിയും മണി മുഞ്ജലും ആണ് ഹർജി നൽകിയത്. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി കേൾക്കുന്നത് ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായി, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ്.

2022 മുതൽ 2025 ഏപ്രിൽ വരെ സംസ്ഥാനത്ത് ഹിന്ദുക്കൾക്കെതിരെ നടന്ന അക്രമങ്ങൾ മാജിയും മുഞ്ജലും ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മുർഷിദാബാദിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *