Your Image Description Your Image Description
Your Image Alt Text

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോഗ​സ്ഥ ച​മ​ഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്ര​തി പി​ടി​യി​ൽ. നി​ല​ന്പൂ​ർ അ​ക​ന്പാ​ടം സ്വ​ദേ​ശി ഷി​ബി​ല (28) ആ​ണ് ബാ​ല​രാ​മ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

റി​സ​ർ​വ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ്ര​തി ബ​ന്ധു​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. ബി​സി​ന​സ് ലോ​ണാ​യി വ​ൻ തു​ക ല​ഭ്യ​മാ​ക്കാം എ​ന്ന് ആ​ളു​ക​ളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി.

വ​യ​നാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി പേ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.
നി​ല​ന്പൂ​ർ പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​ല​ന്പൂ​രി​ൽ വ്യ​വ​സാ​യി​യോ​ട് വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് ഇ​വ​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി 3,000000 രൂ​പ​യും പ്ര​തി കൈ​പ്പ​റ്റി. വീ​ണ്ടും പ​ണം ആ​ശ്യ​പ്പെ​ട്ട​പ്പോ​ളാ​ണ് വ്യ​വ​സാ​യി തി​രു​വ​ന​ന്ത​പു​രം റി​സ​ർ​വ്ബാ​ങ്കി​ലെ​ത്തി ജീ​വ​ന​ക്കാ​രി​യു​ടെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ൽ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *