Your Image Description Your Image Description

ബാബർ അസം വിരാട് കോഹ്‌ലിയേക്കാൾ മികച്ച കളിക്കാരനായി മാറുമെന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ കറാച്ചി കിങ്സിന്റെ ഉടമ സൽമാൻ ഇക്ബാൽ. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് 2025 ൽ പെഷവാർ സാൽമിക്ക് വേണ്ടിയാണ് ബാബർ കളിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് താരം 0.50 ശരാശരിയിൽ ഒരു റൺസ് മാത്രമേ നേടിയിട്ടുള്ളൂ.

മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 2023 ലെ ഏഷ്യാ കപ്പ് മത്സരത്തിൽ നേപ്പാളിനെതിരെ 151 റൺസ് നേടിയതിന് ശേഷം ബാബർ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. പാകിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട അതേ വർഷം നടന്ന ഏകദിന ലോകകപ്പിന് ശേഷം ബാബർ മൂന്ന് ഫോർമാറ്റുകളുടെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ടി20 ലോകകപ്പിന് മുമ്പ്, ബാബർ ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ക്യാപ്റ്റനായി തിരിച്ചെത്തി. എന്നാൽ പാകിസ്ഥാൻ ലീഗ് ഘട്ടത്തിനപ്പുറം കടക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം വീണ്ടും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ചാംപ്യൻസ് ട്രോഫിയിലും മോശം ഫോമിലായിരുന്നു. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിലും ബാബറിന് ഇടം നേടാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *