Your Image Description Your Image Description

മണിരത്നത്തിന്‍റെ നിരവധി പ്രൊജക്ടുകളില്‍ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആണ് രാജീവ് മേനോൻ. ഇപ്പോഴിതാ ബോംബെ എന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും അഭിനയിച്ച ബോംബെ ചിത്രം 30 വർഷം തികയുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇന്നാണ് ആ ചിത്രം തിയേറ്ററുകൾ എത്തുന്നതെങ്കില്‍ തീയേറ്ററുകള്‍ക്ക് ചിലര്‍ തീവെച്ചെക്കുമായിരുന്നുവെന്ന് രാജീവ് മേനോന്‍ പറയുന്നത്.

ഇന്നത്തെ കാലത്ത് ബോംബെ പോലെ ഒരു സിനിമയും നിർമ്മിക്കാൻ കഴിയില്ല എന്നതാണ് പ്രധാന കാര്യം. കാരണം ഇന്ത്യയിലെ സാഹചര്യം വളരെ അസ്ഥിരമാണ്, ആളുകൾ വളരെ ശക്തമായ നിലപാടുകൾ സ്വീകരിക്കും, മതം വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. ബോംബെ പോലുള്ള ഒരു സിനിമ നിർമ്മിച്ച് തിയേറ്ററിൽ റിലീസ് ചെയ്താല്‍ ഇന്ന് തിയേറ്റർ കത്തിച്ചുകളഞ്ഞേക്കാം എന്നുപോലും പ്രതീക്ഷിക്കണം. 25-30 വർഷത്തിനുള്ളിൽ, ഇന്ത്യയിൽ സഹിഷ്ണുത കുറഞ്ഞു‘, രാജീവ് മോനോന്‍ പറഞ്ഞു.

1995 മാർച്ച് 10 നാണ് ബോംബെ റിലീസ് ചെയ്തത്. നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ ചിത്രമായിരുന്നു ബോംബെ. അതേ പേരിൽ തന്നെ ഹിന്ദിയിലും സിനിമ റിലീസ് ചെയ്തു. 1992 ഡിസംബർ മുതൽ 1993 ജനുവരി വരെ നടന്ന ബോംബെ കലാപത്തില്‍ പെട്ടുപോകുന്ന ഭിന്നമതത്തില്‍പ്പെട്ട ദമ്പതികളുടെ കഥയാണ് ചിത്രം ആവിഷ്കരിച്ചത്. ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മണിരത്നത്തിന്‍റെ മൂന്ന് ചിത്രങ്ങളില്‍ രണ്ടാമത്തേതായിരുന്നു ബോംബെ. 1992 ൽ റോജയും 1998 ൽ ദിൽ സേയുമാണ് ഈ കൂട്ടത്തിലെ മറ്റ് രണ്ട് ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *