Your Image Description Your Image Description

ശക്തമായ നീക്കങ്ങളും ആയാണ് ഇക്കുറി രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്നത് തിരുവനന്തപുരം തന്നെയാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ അധികാരമുറപ്പിക്കാൻ കഴിഞ്ഞാൽ കേരളമൊട്ടാകെ പിടിമുറുക്കാൻ കഴിയും എന്ന ചിന്തയിലാണ് രാജീവും ബിജെപി നേതൃത്വവും. ഇലക്ഷൻ സ്ട്രാറ്റജിസ്റ്റുകൾ നൽകിയിരിക്കുന്ന റിപ്പോർട്ടിന് പ്രകാരം കേരളത്തിലെ ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് കടന്നുചെന്ന് കീഴടക്കേണ്ടത് എന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിനുള്ളിൽ വലിയ ചർച്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആന്റി പിണറായിസം പദ്ധതി നടപ്പിലാക്കി ആശാ തൊഴിലാളികളെ ഉൾപ്പെടെ പിണറായിക്ക് എതിരെ തിരിച്ചുകൊണ്ട് ജനശ്രദ്ധ മുഴുവൻ പിണറായിയുടെ ഭരണവിരുദ്ധത എന്നും ഭരണപരാജയം എന്ന ഉള്ള വാക്കുകളിലേക്ക് തിരിപ്പിച്ച് തലസ്ഥാനത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള അതി ഗൂഢ തന്ത്രങ്ങളാണ് അണിയറയിൽ മെനയുന്നത് അതിനൊപ്പം തന്നെ കോൺഗ്രസിന്റെ തമ്മിൽ തല്ലും നേതൃത്വത്തിനുള്ളിൽ തന്നെയുള്ള ഭിന്നിപ്പും തങ്ങൾക്ക് ഗുണകരമാകും എന്ന വിലയിരുത്തലും ബിജെപി നേതൃത്വത്തിന് ഉണ്ട്.ഇക്കുറി തലസ്ഥാനം പിടിക്കണം. നഗരസഭാകെട്ടിടത്തിൽ കാവിക്കൊടി പാറിക്കാൻ സാധിച്ചാൽ ആദ്യപടി കഴിഞ്ഞു. പിന്നെ തിരുവനന്തപുരത്ത് തന്നെ രണ്ട് നിയമസഭമണ്ഡലങ്ങൾ പിടിക്കാം. അതിന് സാധിച്ചില്ലെങ്കിൽ പിന്നെ അടുത്തിടെയൊന്നും ബി.ജെ.പി. ഇവിടെ രക്ഷപ്പെടാൻ പോകുന്നില്ല.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇലക്ഷൻ സ്ട്രാറ്റജിസ്റ്റുകൾ നൽകിയിരിക്കുന്ന റിപ്പോര്‍ട്ടിൽ ഇങ്ങിനെ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഊര്‍ജ്ജിതമാക്കാൻ രാജീവ് നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിൽ ഇപ്പോൾ മുഖ്യപ്രതിപക്ഷം ബി.ജെ.പിയാണ്. ഇവിടെ ഭരണപക്ഷമായി മാറണം. അങ്ങിനെ സംഭവിച്ചാൽ 2026ൽ തനിക്ക് തിരുവനന്തപുരത്തെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നും നിയമസഭയിൽ എത്താം എന്നതും അദ്ദേഹത്തിന്റെ കണക്കുകൂട്ടലിലുണ്ട്.
വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളാണ് രാജീവ് കണ്ണുവെച്ചിട്ടുള്ളത്. എന്നാൽ ഇതിൽ ഏറെപ്രിയം വട്ടിയൂര്‍ക്കാവിനോടാണ്. എന്നാൽ ഇവിടെ കെ. മുരളീധരൻ കോൺഗ്രസ് ടിക്കറ്റിൽ മടങ്ങിയെത്തുമോ എന്നുറപ്പില്ല. ഇനി പഴയതുപോലെ എടുത്തുചാടി മത്സരിക്കാനില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ ഒരു പാഠമായി കണ്ട് ഇനി കാര്യങ്ങൾ നോക്കിയും കണ്ടും മാത്രമേ ചെയ്യൂ എന്നാണ് അദ്ദേഹം പറയുന്നത്. മുരളിയുടെ വരവുകൂടി ഇല്ലാണ്ടായാൽ വട്ടിയൂര്‍ക്കാവിൽ തന്നെ രാജീവ് മത്സരിച്ചേക്കുമെന്നാണ് സൂചന. ഇതിനായി ആര്‍.എസ്.എസ്. സഹായത്തോടെ ഗ്രാസ് റൂട്ട് ലെവൽ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം. അതേസമയം, ഉമ്മൻചാണ്ടിയുടെ കാലശേഷം ദുര്‍ബലമായ തലസ്ഥാനത്തെ കോൺഗ്രസ് ക്യാമ്പിൽ നിന്നും കൂടുതൽ നേതാക്കളെ ബി.ജെ.പി. പാളയത്തിൽ എത്തിക്കാനും നീക്കങ്ങൾ തകൃതിയാണ്. ചില പ്രമുഖ പ്രാദേശികനേതാക്കൻമാര്‍ അധികം വൈകാതെ ബി.ജെ.പിയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ഏതായാലും, ഇക്കുറി ഇല്ലേൽ ഇനി അടുത്തിടെയൊന്നുമില്ല എന്ന മട്ടിലാണ് ബി.ജെ.പി. തങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്.അധികാരവുമില്ല അധികാര കസേരയും ഇല്ല മത്സരിക്കാൻ ഒരു സീറ്റ് പോലുമില്ല എന്ന അവസ്ഥയിൽ നിൽക്കുന്ന കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം ബിജെപിയുടെ ക്ഷണം സ്വീകരിക്കാതിരിക്കേണ്ട യാതൊരു കാര്യവുമില്ല ഒരു ക്ഷണം കിട്ടിയാൽ കോൺഗ്രസുകാരെല്ലാം മറുകണ്ടം ചാടുമെന്ന് ഉറപ്പാണ്. ഇനി കേരളത്തിന്റെ ഏതെങ്കിലും ഒരു അധികാര കസേരയിൽ ഇരിക്കണമെങ്കിൽ അത് കോൺഗ്രസുകാരെ കൊണ്ട് കൂട്ടിയാൽ കൂടുന്ന കാര്യമല്ല എന്ന് കോൺഗ്രസിനുള്ളിൽ തന്നെ നല്ല ബോധ്യമുണ്ട് അങ്ങനെയെങ്കിൽ ഒരു പരീക്ഷണം എന്ന നിലയിൽ എങ്കിലും ബിജെപിക്കൊപ്പം നിൽക്കാൻ കോൺഗ്രസിൽ പലരും മനസ്സുണ്ടെങ്കിലും തയ്യാറെടുത്തു കഴിഞ്ഞു. കെ മുരളീധരൻ ആണ് തിരുവനന്തപുരം മത്സരിക്കുന്നതെങ്കിൽ ഒരിക്കലും രാജീവ് ചന്ദ്രശേഖരന് അതൊരു വെല്ലുവിളി ആകില്ല. ശശി തരൂരിനെ നൃത്താനുള്ള സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല എങ്കിൽ രാജീവ് തന്നെയായിരിക്കും വീണ്ടും എതിരാളിയായി രംഗത്തേക്ക് വരുന്നതെന്ന് കാര്യം ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *