Your Image Description Your Image Description

പി വി അൻവർ തോളത്തിട്ട പാമ്പിനെ പോലെയായി കോൺഗ്രസുകാർക്ക്. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിരണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ടാകും. ശത്രുവിന്റെ ശത്രുവിനെ മിത്രം ആക്കാം എന്ന് കരുതി കൂടെ കൂട്ടിയതാണ് അൻവറിനെ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം മൂന്നാം തീയതി നടക്കാനുള്ള സാധ്യതകൾ പുറത്തുവരുന്നതിനിടെ അൻവർ ആകെ ഇടഞ്ഞ മട്ടാണ്. പിണറായിയോടുള്ള വിരോധം തീർക്കാൻ വേണ്ടി കോൺഗ്രസിലേക്ക് ചാഞ്ഞുനിന്നെങ്കിലും അൻവറിന് സഹജ സ്വഭാവങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ല. കൃത്യസമയത്ത് തന്നെ പതിയിരുന്ന് അൻവർ കളി തുടങ്ങി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്ന അഭിമുഖങ്ങൾ പരന്നപ്പോൾ തന്നെ എല്ലാ രാഷ്ട്രീയപാർട്ടികളും തങ്ങൾക്ക് ശക്തരായ പോരാളികളെ തന്നെ നിർത്തി നിലമ്പൂർ പിടിച്ചെടുക്കണം എന്ന തരത്തിലുള്ള ചർച്ചകളും സ്ഥാനാർത്ഥി നിർണയത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. എന്നാൽ ആ സമയം നോക്കി തന്നെ അൻവർ തന്റെ നിബന്ധനകളും വിലപേശലുമായി രംഗത്ത് വന്നു എന്ന് വേണം പറയാൻ. തന്റെ യുഡിഎഫിലേക്കുള്ള രാഷ്ട്രീയപ്രവേശനം എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്നും അത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വേണമെന്നുമായിരുന്നു അൻവറിന്റെ ആദ്യ ആവശ്യം എന്നാൽ ഇതിനൊക്കെ മുൻപ് തന്നെ യുഡിഎഫിലേക്കുള്ള ചായ വിടെ സൂചനകൾ നൽകിയപ്പോൾ തന്നെ തനിക്ക് പകരം നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ഒരിക്കലും ആരെയാൻ ഷൗക്കത്ത് ആയിരിക്കരുത് എന്നും പകരം ജോലി തന്നെ ആയിരിക്കണം എന്നുള്ള ഒരു ആവശ്യം അൻവർ മുന്നോട്ടു വച്ചിരുന്നു. ഇതൊക്കെ അംഗീകരിച്ചു കൊണ്ടാണ് അൻവറിനെ സ്വീകരിച്ചത് എങ്കിലും ഇപ്പോൾ കോൺഗ്രസിന് നിലമ്പൂർ പിടിച്ചെടുക്കുന്നത് അഭിമാനത്തിന്റെ വിഷയമായതുകൊണ്ടുതന്നെ എത്രയും കരുത്തനായ ഒരാളെ തന്നെ നിർത്താൻ കഴിയുമോ അതുതന്നെ നിലമ്പൂരിൽ നടത്തണമെന്നാണ് പക്ഷം. ഇടതുപക്ഷം തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതും യുഡിഎഫിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട് സാധാരണ എല്ലാ പ്രാവശ്യവും നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്രനെ നിർത്തി പരീക്ഷിച്ചു വിജയിക്കാറാണ് പതിവ് ഇക്കുറിയും അതിന് മാറ്റമില്ലെന്ന് പ്രഖ്യാപനം കൂടി വന്നതോടുകൂടി അതിനെതിരെ ശക്തനായ ഒരാൾ തന്നെ ആയിരിക്കണം യുഡിഎഫിലും ഉണ്ടാകേണ്ടത് എന്ന് നേതൃത്വത്തിന് ഉറപ്പാണ് പക്ഷേ അൻവർ ആര്യാടൻ ഷൗക്കത്ത് തന്നെയായിരിക്കും സ്ഥാനാർത്ഥിയെ നഗരത്തിൽ കോൺഗ്രസിലെ ചർച്ചകൾ മുറുകിയപ്പോൾ അത് പറ്റില്ല എന്നും ജോലി തന്നെ വേണമെന്നുമുള്ള ശക്തമായ പിടിവാശിയിലാണ് മുന്നോട്ടുപോകുന്നത്. ഇത് കോൺഗ്രസ് നേതൃത്വത്തിന് വല്ലാതെ കുഴപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഇത്രയും അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇനി അൻവറിനെ പിണക്കുന്നത് ഒരിക്കലും കോൺഗ്രസിന് അനുചിതമാകില്ല. എന്നാൽ ആര്യാടൻ ഷൗക്കത്തും ജോയിയും ഒരേപോലെ സ്ഥാനാർത്ഥി എന്ന വാശിയിലുമാണ് രണ്ടാളും അതിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറല്ല കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർ ഒക്കെ കഴിഞ്ഞ ദിവസങ്ങളിൽ നീണ്ട ചർച്ചകളാണ് ഇരുവരുമായും നടത്തിയത്. അൻവറിനെ ഇടതുപക്ഷം അയക്കും എന്നായിരുന്നു അയൺവറിന്റെ പോർവിളി എന്നാൽ അൻവർ ഇടതുപക്ഷത്തിന് സംബന്ധിച്ച് ഒരു അടഞ്ഞ അധ്യായം മാത്രമാണ് എന്ന് പറഞ്ഞ് കോൺഗ്രസിലും തമ്മിൽ ഉണ്ടാക്കുന്ന അൻവറിനെ ഇടതുപക്ഷം പൂർണമായും തള്ളി. എന്നാൽ ഇപ്പോൾ മറ്റൊരു വലിയ വെല്ലുവിളിയും ആയിട്ടാണ് അൻവർ മുന്നിലേക്ക് വന്നിരിക്കുന്നത് കോൺഗ്രസ് നേതൃത്വം നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ താൻ നിശബ്ദമായി തുടരുമെന്ന് അതിനു ശേഷം മാത്രമായിരിക്കും ഇനി സംസാരിക്കുക എന്നുമാണ് അൻവറിന്റെ പുതിയ ഫേസ്ബുക്ക് പരാമർശം. ഇത് കോൺഗ്രസ് നേതൃത്വത്തിനിടയിൽ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ് അൻവറിനെ സ്വീകാര്യനായ ജോയ് അല്ല യുഡിഎഫ് സ്ഥാനാർത്ഥിയായി നിലമ്പൂരിൽ പരിഗണിക്കുന്നതെങ്കിൽ അൻവറിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധങ്ങളും പോർവിളിയും ഉണ്ടാകുമെന്നുള്ളതിന്റെ സൂചന തന്നെയാണ് ഈ നിശബ്ദതയ്ക്ക് പിന്നിൽ എന്ന് കോൺഗ്രസ് നേതൃത്വത്തിന് നന്നായി അറിയാം. അല്ലെങ്കിൽ തന്നെ തമ്മിൽതല്ലിന്റെ പേരിൽ വളരെ കീർത്ത കേട്ടതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം അതിനിടയിലേക്ക് പിടിച്ചിട്ട് മൂന്നാം കക്ഷിയും ഇപ്പോൾ കുളം കലക്കി മീൻ പിടിക്കാൻ ഒരുമട്ടിറങ്ങുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ കുഴയുകയാണ് കോൺഗ്രസുകാർ ഇതിനിടയിലാണ് രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട അഴിമതി കേസ് കൂടി ശക്തമായി മുന്നോട്ടുവരുന്നത് കോൺഗ്രസിന്റെ തലമുറ വാല് വരെ തീപിടിച്ച അവസ്ഥയിലാണ്. എന്തുതന്നെയായാലും അൻവറിന്റെ നിശബ്ദത വരാൻപോകുന്ന കൊടുങ്കാറ്റിനും പേമാരിയും മുന്നേയുള്ള ശാന്തത മാത്രമാണ്. തുറന്ന വാക്ക്പോരനും യുദ്ധത്തിനും വഴിതെളിക്കുന്ന അൻവർ കോൺഗ്രസ് യുദ്ധക്കളത്തിനാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഇനി വഴിമാറാൻ പോകുന്നത്

Leave a Reply

Your email address will not be published. Required fields are marked *