Your Image Description Your Image Description

വിമാനത്താവളങ്ങളിൽ പൊതുവിൽ സാധനങ്ങൾക്ക് തീ വിലയാണ്. എന്നാൽ, ഈ എയർപോർട്ടിലെ ഭക്ഷ്യവസ്തുക്കളുടെ വില കേട്ട് ആൾക്കാരുടെ കണ്ണ് തള്ളുകയാണ്. ഇസ്താംബുൾ വിമാനത്താവളമാണ് ഇപ്പോൾ ഭക്ഷ്യവസ്തുക്കളുടെ വിലക്കൂടുതലിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രീമിയം നിരക്കാണ് ഇവിടെ എല്ലാ സാധനങ്ങൾക്കും. ഇവിടെ ഒരു വാഴപ്പഴത്തിന്റെ വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും. £5, അതായത് 565 രൂപ. ഇത് വാഴപ്പഴത്തിന്റെ കാര്യം മാത്രം അല്ല, ഇവിടെ വിൽക്കുന്ന ചെറിയ സാധനങ്ങൾക്കുപോലും തീ വിലയാണ്.

ഭക്ഷണ പാനീയങ്ങൾക്ക് യൂറോപ്പിലെ തന്നെ ഏറ്റവും വിലകൂടിയ വിമാനത്താവളമാണ് ഇസ്താംബുൾ. പ്രതിദിനം ശരാശരി 220,000 യാത്രക്കാർ ഇവിടെ എത്തുന്നുവെന്നാണ് കണക്ക്. മക്ഡൊണാൾഡ്‌സ്, ബർഗർ കിംഗ് പോലുള്ള പൊതുവിപണിയിൽ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന ഫാസ്റ്റ് ഫുഡ് ശൃംഖലകൾ പോലും അവരുടെ പ്രധാന വിഭവങ്ങൾ ഇത്രയേറെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നില്ല എന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇവിടുത്തെ ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വില താങ്ങാൻ ആകുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *