Your Image Description Your Image Description

ഹിമാചൽ പ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന ഒരു ശിശുഹത്യ കൂടി. കഴിഞ്ഞ ദിവസം രാവിലെ മാണ്ഡി ജില്ലയിലെ റോഡരികിൽ തലയറുത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പാണ്ഡോ പോലീസ് പോസ്റ്റിന്റെ പരിധിയിലുള്ള തിക്രി നാലയ്ക്ക് സമീപം പ്രദേശവാസികളാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. തലയും നിരവധി അവയവങ്ങളും നഷ്ടപ്പെട്ട കുഞ്ഞിന്റെ നിർജീവ ശരീരം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയായിരുന്നു. പരിഭ്രാന്തരായ ഗ്രാമവാസികൾ ഉടൻ തന്നെ പ്രാദേശിക പഞ്ചായത്തിനെ അറിയിക്കുകയും അവർ പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു.

പാണ്ടോയിൽ നിന്നുള്ള പോലീസ് സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്തു. ആചാരപരമായ കാര്യങ്ങളാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം തെരുവ് മൃഗങ്ങൾ ശിശുവിനെ കടിച്ചു കീറാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് സൂപ്രണ്ട് സാക്ഷി വർമ്മ സ്ഥിരീകരിച്ചു.

കുട്ടിയുടെ ജനനവും ഉപേക്ഷിക്കലിലേക്ക് നയിച്ച സാഹചര്യവും അന്വേഷണത്തിലാണെന്നും ഫോറൻസിക് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ സമാന രീതിയിൽ ഉന ജില്ലയിലെ അപ്പർ ധുന്ധ്ലയിലെ ഗ്രാമവാസികൾ ശവസംസ്കാര സ്ഥലത്തിനടുത്തുള്ള ഒരു കുളത്തിൽ ഒരു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *