Your Image Description Your Image Description

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സമരം ചെയ്ത പ്രവര്‍ത്തകരെയും നേതാക്കളെയും അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്യുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണ് പൊലീസിന്റെത്, രാഹുല്‍ മാങ്കൂട്ടത്തെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ട എന്ത് സാഹചര്യമാണുണ്ടായതെന്ന് ചെന്നിത്തല ചോദിച്ചു.

ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്,  പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്.ജനകീയ പിന്തുണയോടെ ഈ നടപടികളെ നേരിടും. സര്‍ക്കാരിന്റെ ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സാമ്ബത്തികമായി തകര്‍ന്ന ഒരു ഗവണ്‍മെന്റ് ആണ്.ഈ സര്‍ക്കാരിന് കര്‍ഷകരോടോ ഇടുക്കിയിലുള്ള ജനങ്ങളോടോ ഒരു ആത്മാര്‍ത്ഥതയും ഇല്ല. ഇടുക്കിയിലെ ജനങ്ങളോട് വഞ്ചനാത്മകമായ സമീപനമാണ് സിപിഐഎം ഗവണ്‍മെന്റിന്റെത്. രാഹുലിന്റെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *