Your Image Description Your Image Description

മസ്കത്ത്: ഗതാഗതം, ലോജിസ്റ്റിക്‌സ്, വിവരസാങ്കേതികവിദ്യ മേഖലകളിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഒമാൻ. ഈ വർഷം പ്രധാന മേഖലകളിൽ‌ 5,380 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

വർഷത്തിലെ ആദ്യ പാദത്തിൽ 1,450 ഒമാനികൾക്ക് ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ലഭിച്ചിട്ടുണ്ട്. 236 പേർക്ക് ഐടി മേഖലയിൽ ജോലി ലഭിച്ചു. 2025 അവസാനത്തോടെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ ആകെ 4,950 ഉം ഐടി മേഖലയിൽ 430 ഉം തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ 21% ഒമാനൈസേഷൻ ലക്ഷ്യം ആദ്യ പാദത്തിൽ നേടിയതായാണ് റിപ്പോർട്ട്. രണ്ട് മേഖലകളിലെയും സാങ്കേതിക, സ്പെഷ്യലൈസ്ഡ്, നേതൃത്വ റോളുകളിൽ 10% ഒമാനൈസേഷനും, മൊത്തത്തിൽ 63% ഒമാനൈസേഷൻ നിരക്കും, പ്രത്യേകിച്ച് സാങ്കേതിക, നേതൃത്വ സ്ഥാനങ്ങളിൽ 41% എന്ന നിരക്കും കൈവരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മന്ത്രാലയം നിരവധി നയങ്ങളും നിയന്ത്രണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *