Your Image Description Your Image Description

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. ഇപ്പോഴിതാ കന്നഡയില്‍ നിന്നുള്ള ഒരു വമ്പൻ താരവും കൂലിയിലുണ്ടാകുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. കന്നഡയില്‍ നിന്ന് ഉപേന്ദ്രയാണ് രജനികാന്ത് ചിത്രത്തില്‍ ഉണ്ടാകുകയെന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 14ന് ആയിരിക്കും ചിത്രത്തിൻ്റെ റിലീസെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയമാണ് ചിത്രം നേടിയതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയവരും വേഷമിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *