Your Image Description Your Image Description

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആരതി ഗായത്രി ദേവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേരി മേരി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീര്‍ ചെമ്പായില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ആരതി ഗായത്രി ദേവി. ചിത്രത്തില്‍ തെലുങ്ക് ഇന്‍ഫ്‌ലുവന്‍സര്‍ ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് നായികമാര്‍. ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ബബിതാ ബാബു എന്നിവരും നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അലക്‌സ് തോമസ്, അഡീഷണല്‍ സ്‌ക്രിപ്റ്റ്- അരുണ്‍ കാരിമുട്ടം, ക്രിയേറ്റീവ് ഡയറക്ടര്‍ – വരുണ്‍ ജി പണിക്കര്‍, സംഗീതം – കൈലാസ് മേനോന്‍, ഛായഗ്രഹണം- ബിപിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ്- എം.എസ് അയ്യപ്പന്‍ നായര്‍, ആര്‍ട്ട്- സാബുറാം, വസ്ത്രാലങ്കാരം- വെങ്കിട്ട് സുനില്‍, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – സജയന്‍ ഉദയന്‍കുളങ്ങര, സുജിത് വി. എസ്, പി. ആര്‍.ഓ- മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് – ആര്‍ട്ടോകാര്‍പസ്. വര്‍ക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ‘തേരി മേരി’ എന്ന ചിത്രം ഉടനടി പ്രേക്ഷകരില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *