Your Image Description Your Image Description

ഒ​മാ​നി​ൽ സ​മാ​പി​ച്ച ഗ​ൾ​ഫ് ബീ​ച്ച് ഗെ​യിം​സി​ൽ മൂന്ന് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകൾ നേടി ഖത്തർ. അവസാന ദിനം ര​ണ്ട് സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ അ​ഞ്ച് മെ​ഡ​ലു​ക​ളാണ് ഖ​ത്ത​ർ സ്വ​ന്ത​മാ​ക്കിയത്. ബീ​ച്ച് വോ​ളി​യി​ൽ ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ അ​ഹ്മ​ദ് തി​ജാ​ൻ, ശ​രീ​ഫ് യൂ​നു​സ് സ​ഖ്യം സ്വ​ർ​ണ​മെ​ഡ​ലു​മാ​യി ഖ​ത്ത​റി​ന് അ​ഭി​മാ​ന​മാ​യി. കു​തി​​ര​യോ​ട്ടം പെ​ഗ് മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ മൂ​ന്ന് മെ​ഡ​ലു​ക​ൾ നേ​ടി. റാ​ശി​ദ് ഫ​ഹ​ദ് അ​ൽ ദോ​സ​രി വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി. അ​തി അ​ത്ബ വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ നേ​ര​ത്തേ സ്വ​ർ​ണം ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ടീം ​ഇ​ന​ത്തി​ലും ഖ​ത്ത​ർ സം​ഘം വെ​ങ്ക​ലം നേ​ടി. ഇ​തി​നു​പു​റ​മെ അ​ലി അ​ത്ബ വ്യ​ക്തി​ഗ​ത പെ​ഗ് ആ​ൻ​ഡ് റി​ങ് കാ​റ്റ​ഗ​റി​യി​ൽ വെ​ങ്ക​ലലം നേടിയിരുന്നു. പാ​യ്‍വ​ഞ്ചി​യോ​ട്ട​ത്തി​ൽ ഖ​ത്ത​രി കു​ട്ടി​ക​ൾ മ​ത്സ​രി​ച്ച ടീ​മും മെ​ഡ​ൽ പോ​ഡി​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്തു. 2022 കു​വൈ​ത്ത് ബീ​ച്ച് ഗെ​യിം​സി​ൽ ഖ​ത്ത​ർ 16 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 52 മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു.നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഗെ​യിം​സി​ൽ 18 അം​ഗ സം​ഘ​മാ​ണ് ഖ​ത്ത​റി​നാ​യി മ​ത്സ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *