Your Image Description Your Image Description

സൗദിയുടെ ബഹിരാകാശ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ 3,300 കോടി റിയാലായി ഉയർന്നു.ഉപഗ്രഹ നിർമ്മാണം, റോക്കറ്റ് നിർമ്മാണം, വിക്ഷേപണം, ഭൂനിരീക്ഷണ സേവനങ്ങൾ, ബഹിരാകാശ ആശയവിനിമയം, ബഹിരാകാശ അടിസ്ഥാനസൗകര്യ വികസനം, ബഹിരാകാശ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണങ്ങൾ എന്നിവക്കായുള്ള നിക്ഷേപങ്ങളുടെ ആകെത്തുകയാണിത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷന്റേതാണ് കണക്ക്. കണക്കുകൾ തയ്യാറാക്കിയത് കഴിഞ്ഞ വർഷത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

ബഹിരാകാശ മാർക്കറ്റ് വിപണിയും വർധിച്ചതായാണ് റിപോർട്ടുകൾ. 710 കോടി റിയാലായാണ് വിപണി ഉയർന്നത്. ആഗോള, പ്രാദേശിക വിപണിയുടെ വളർച്ചയും പുരോഗതിയും ചൂണ്ടിക്കാണിക്കൽ, നിക്ഷേപകരെയും സംരംഭകരെയും സഹായിക്കൽ, വിപണിയുടെ മത്സരക്ഷമത ഉയർത്തൽ, ബഹിരാകാശ മേഖലയിലെ അവസരങ്ങൾ കണ്ടെത്തൽ എന്നിവയാണ് വിപണിയിലെ പ്രവർത്തനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *