Your Image Description Your Image Description

ക്ഷീരവികസന രംഗത്തെ സമ​ഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര സംഗമത്തിന് തുടക്കമായി. ക്ഷീര സഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ മണീട് ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ മണീട് സെൻ്റ് കുര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാളിലാണ് ക്ഷീര സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുകയും പതാക ഉയർത്തുകയും ചെയ്തു. മണീട് ജംഗ്ഷനിൽ നിന്നും സെൻ്റ് കുര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാൾ വരെയാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വിദഗ്ധരുടെ ഉപദേശങ്ങൾ തൽസമയം നൽകുകയും ചെയ്യുന്ന അന്യോന്യം 2024- ക്ഷീര കർഷക ചർച്ചാവേദിയുടെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. മികവ് 2024 ജീവനക്കാർക്കുള്ള ആദരം പരിപാടിയുടെ ഉദ്ഘാടനം കെ ബാബു എംഎൽഎ നിർവഹിച്ചു.

സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മൃഗ ചികിത്സാ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ (ജനറൽ) സിനില ഉണ്ണികൃഷ്ണൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, അസിസ്റ്റൻ്റ് ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. ടി എൽ ശ്രീകുമാർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ പ്രദീപ്, മണീട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ജോബ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജ്യോതി രാജീവ്, കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫ. ഡോ ബി ഇന്ദു, മൃഗസംരക്ഷണ വകുപ്പ് പി ആർ ഒ ഡോ. ലീന പോൾ, കേരള ഫീഡ്സ് അസിസ്റ്റൻ്റ് മാനേജർ ഡോ സി അനുരാജ്, തൃപ്പൂണിത്തുറ വ്യവസായ വികസന ഓഫീസർ കെ കെ രാജേഷ്, മുളന്തുരുത്തി സാമ്പത്തിക സാക്ഷരത കേന്ദ്രം ഓഫീസർ അഡ്വ സുരേന്ദ്രൻ കക്കാട്, ചീരവികസന ഓഫീസർ സി എസ് രതീഷ് ബാബു, കൂവപ്പടി ക്ഷീരവികസന ഓഫീസർ എം എം റഫീന ബീവി, എടയപ്പുറം ക്ഷീരസംഘം പ്രസിഡൻ്റ് പി ബി റോണി, മണീട് ക്ഷീരസംഘം സെക്രട്ടറി ജെയിംസ് കെ വർഗീസ്, ജനപ്രതിനിധികൾ, ക്ഷീരസംഘം പ്രതിനിധികൾ, ക്ഷീരകർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *