Your Image Description Your Image Description

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി വികാസ്പുരിയിൽ നിന്നാണ് വാതുവെപ്പ് സംഘം പിടിയിലായത്. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്. വാതുവെപ്പിന്‍റെ മുഖ്യ സൂത്രധാരൻ അടക്കമുള്ള അഞ്ചുപേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 30 ലക്ഷം രൂപയും പിടികൂടി. പത്ത് മൊബൈൽ ഫോണുകളും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *