Your Image Description Your Image Description

ഹമ്മദാബാദ്: ഗുജറാത്തിൽ ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പുസ്തകം ആറ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് പുറത്തിറക്കുന്നത്. ഇന്ത്യയുടെ സമ്ബന്നമായ സംസ്കാരവും വിജ്ഞാന സമ്ബ്രദായങ്ങളെയും കുറിച്ച്‌ അറിവ് നല്‍കുന്നതിനാണ് പുതിയ പുസ്തകം പുറത്തിറക്കിയതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് പുസ്തകമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫുല്‍ പൻഷെരിയ പറഞ്ഞു. എക്സിലൂടെയാണ് പുതിയ പുസ്തകം പുറത്തിറക്കുന്ന വിവരം വിദ്യാഭ്യാസമന്ത്രി അറിയിച്ചത്. വിഭ്യാര്‍ഥികളില്‍ അഭിമാനമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ഇന്ത്യയുടെ സമ്ബന്നവും വൈവിധ്യവുമായ സംസ്കാരത്തെ കുറിച്ച്‌ അറിവ് ലഭിക്കാൻ ഭഗവത്ഗീത പഠിപ്പിക്കുന്നത് സഹായിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *