Your Image Description Your Image Description

സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഫോളോവേഴ്സി​ന്റെ എണ്ണം കൂടുന്നില്ലെന്ന് അമിതാഭ് ബച്ചൻ. പതിറ്റാണ്ടുകളായി സോഷ്യൽ മീഡിയയിൽ സജീവമായ അമിതാഭ് ബച്ചൻ സ്വന്തം ബ്ലോഗിൽ എപ്പോഴും ആക്റ്റീവാണ്. എങ്കിലും എക്സിൽ ഫോളോവേഴ്‌സിന്റെ എണ്ണം 49 ദശലക്ഷം എന്നത് അൽപം പോലും കൂടുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. എത്ര ശ്രമിച്ചാലും തന്റെ എക്സ് ഫോളോവേഴ്‌സിന്റെ എണ്ണം 49 ദശലക്ഷം കടക്കുന്നില്ല. തന്റെ എക്സ് ഫോളോവേഴ്‌സിനെ എങ്ങനെ വർധിപ്പിക്കണം എന്നാണ് ബിഗ് ബി ആരാധകരോട് ചോദിക്കുന്നത്. ഈ ചോദ്യത്തിന് രസകരമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു ഉപയോക്താവ് ഭാര്യ ജയ ബച്ചനൊപ്പം ഒരു വിഡിയോ പോസ്റ്റ് ചെയ്യാൻ നിർദേശിച്ചു. മറ്റൊരാൾ ജയ ബച്ചനുമായി കളിയായി വഴക്കിടണമെന്ന് പറയുന്നു. പെട്രോൾ വിലയെക്കുറിച്ച് ചോദിച്ചാൽ തന്നെ ഒരു ദിവസം 50 ദശലക്ഷം ഫോളോവേഴ്‌സ് ഉറപ്പാണെന്ന് മറ്റൊരു ആരാധകൻ. നടി രേഖക്കൊപ്പം സെൽഫി എടുക്കണമെന്നും ചിലർ പറയുന്നു.

അതേ സമയം കോൻ ബനേഗ ക്രോർപതിയുടെ അടുത്ത സീസണുമായി അമിതാഭ് ബച്ചൻ ഉടൻ തന്നെ തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സീസണിലേക്കുള്ള രജിസ്ട്രേഷനുകൾ ഈ മാസം അവസാനം ആരംഭിക്കും. കൽക്കിയിലാണ് അമിതാഭ് ബച്ചൻ അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *