Your Image Description Your Image Description

പ്രശസ്ത സിനിമാതാരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിൽ ഡേറ്റിംഗിൽ എന്ന് സംശയം. പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഇരുവരും പങ്കിട്ട ഒരു പ്ലേലിസ്റ്റ് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് പ്രചരണം. ബ്ലൂ മൂൺ എന്ന് പേരിട്ടിരിക്കുന്ന പ്ലേലിസ്റ്റ് റെഡ്ഡിറ്റിലും ഇൻസ്റ്റാഗ്രാമിലും ചോർന്നു. ആരാധകരെ അമ്പരപ്പിച്ചത് പ്ലേലിസ്റ്റിന്റെ പ്രൊഫൈൽ ചിത്രമാണ് – പശ്ചാത്തലത്തിൽ ഒരു നീല ചന്ദ്രനോടൊപ്പം അനുപമയും ധ്രുവും ചുംബിക്കുന്നതായി കാണാം.

ചിത്രം ഓൺലൈനിൽ വൈറലായതോടെ പ്ലേലിസ്റ്റ് സ്വകാര്യമാക്കി.  അനുപമ പരമേശ്വരന്‍, ധ്രുവ് വിക്രം എന്നീ പേരുകളിലുള്ള അക്കൗണ്ടുകള്‍ ചേര്‍ന്നുള്ള പ്ലേലിസ്റ്റാണെന്നാണ് സ്‌ക്രീന്‍ഷോട്ടില്‍നിന്ന് വ്യക്തമാവുന്നത്. ഏഴുമണിക്കൂറിലേറെ ദൈര്‍ഘ്യമാണ് പ്ലേലിസ്റ്റിനുള്ളത്. അനുപമ എന്ന അക്കൗണ്ടില്‍നിന്ന് 36 പാട്ടുകളും ധ്രുവ് വിക്രം എന്ന അക്കൗണ്ടില്‍നിന്ന് 85 പാട്ടുകളും പ്ലേലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. അനുപമ പരമേശ്വരന്‍ ആണ് പ്ലേലിസ്റ്റിന്റെ ‘ഓണര്‍’. ധ്രുവ് വിക്രത്തെ ‘കൊളാബറേറ്റര്‍’ എന്നുമാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്.സ്‌ക്രീന്‍ഷോട്ട് വിവിധ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഇതേത്തുടര്‍ന്നാണ് ഡേറ്റിങ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *