Your Image Description Your Image Description

ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് അ​ബൂ​ദ​ബി​യി​ലെ ഒ​രു റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ). ന്യൂ ​ഷ​ഹാ​മ​യി​ലെ കോ​ഹി​നൂ​ര്‍ റ​സ്റ്റാ​റ​ന്‍റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. സ്ഥാ​പ​ന​ത്തി​ല്‍ കൃ​മി​കീ​ട​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ സാ​ന്നി​ധ്യം പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഭ​ക്ഷ്യ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഭോ​ജ​ന​ശാ​ല​ക​ളി​ലെ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ഗു​ണ​നി​ല​വാ​ര​മു​റ​പ്പു വ​രു​ത്താ​നു​മു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ അ​ഡാ​ഫ്‌​സ തു​ട​രു​ക​യാ​ണ്. പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ അ​ല്‍ ഷ​ഹാ​മ​യി​ലെ ഫ്രീം ​ട്രേ​ഡി​ങ് അ​ടു​ത്തി​ടെ അ​ട​പ്പി​ച്ചി​രു​ന്നു.

അ​ല്‍ അ​ജ്ബാ​ന്‍ മേ​ഖ​ല​യി​ലെ അ​ല്‍ ഫൈ​റൂ​സ് പോ​ള്‍ട്രി ഫാം, ​അ​ബൂ​ദ​ബി ഹം​ദാ​ന്‍ സ്ട്രീ​റ്റി​ലെ എ​മി​റേ​റ്റ്‌​സ് ലെ​സി ക​ഫേ, ഹം​ദാ​ന്‍ സ്ട്രീ​റ്റി​ലെ സ്‌​പൈ​സ് റ​സ്റ്റാ​റ​ന്റ് ത​മി​ഴ്‌​നാ​ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഡാ​ഫ്സ പൂ​ട്ടി​ച്ചി​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം സ്ഥാ​പ​നം തു​ട​ര്‍ച്ച​യാ​യി ലം​ഘി​ച്ചെ​ന്നും ഇ​ത് തി​രു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ​വും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ഡാ​ഫ്‌​സ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *