Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും എ​ന്‍.പ്ര​ശാ​ന്ത് ഐ​എ​എ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. അ​ടി​മ​ക്ക​ണ്ണാ​കാ​ന്‍ താ​ന്‍ ഇ​ല്ലെ​ന്നും തെ​റ്റ് ചെ​യ്തെ​ങ്കി​ലെ വി​ധേ​യ​നാ​കേ​ണ്ട​തു​ള്ളൂ​വെ​ന്നും പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോസ്റ്റിന്റെ പൂർണരൂപം………

ഓൾ കേരളാ സിവിൽ സർവ്വീസ്‌ അക്കാദമി:

പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ?
നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ്‌ അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക്‌ കാണാം.

ബ്ലാക്ക്‌ & വൈറ്റ്‌ വീഡിയോ ആണ്‌ നാസ പുറത്ത്‌ വിട്ടത്‌. ഒന്നും തോന്നരുത്‌.
ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ്‌ വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ്‌ ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക്‌ ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക്‌ മാത്രമാണീ ക്ലാസ്‌ ബാധകം.

പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.
ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ

Leave a Reply

Your email address will not be published. Required fields are marked *