Your Image Description Your Image Description
Your Image Alt Text

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോൾ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവയും കൊളസ്‌ട്രോൾ കൂടാനുള്ള കാരണമാണ്. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ‌ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?…

ഒന്ന്…

ആദ്യമായി ശ്രദ്ധിക്കേണ്ടത് ഹൃദയാരോഗ്യം-ഭക്ഷണക്രമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. സംസ്കരിച്ച ഭക്ഷണങ്ങളിലും വറുത്ത വസ്തുക്കളിലും കാണപ്പെടുന്ന പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കൊഴുപ്പ് കൂടുന്നതിന് കാരണമാകും.

രണ്ട്…

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളുടെ അളവ് വർദ്ധിപ്പിക്കുക. ഭക്ഷണത്തിൽ കൂടുതൽ മത്സ്യം, സാൽമൺ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് എന്നിവ ഉൾപ്പെടുത്തുക.

മൂന്ന്…

ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിനും വ്യായാമം പ്രധാനമാണ്. ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. വേഗത്തിലുള്ള നടത്തം, ജോഗിംഗ് തുടങ്ങിയവ ശീലമാക്കാം.

നാല്…

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് പ്രധാനമാണ്. അമിത ഭാരം കുറയ്ക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിന് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കുകയും വ്യായാമം ചെയ്യുന്നതും ശീലമാക്കുക.

അഞ്ച്…

ആരോഗ്യം നിലനിർത്താൻ ആരോഗ്യകരമായ ജീവിതശൈലി പ്രധാനമാണ്. മദ്യപാനം ഒഴിവാക്കുക, പുകവലി ഒഴിവാക്കുക, മിതമായ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക, ഇവയെല്ലാം കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *