Your Image Description Your Image Description

കുവൈത്തില്‍ ഈ മാസം 22 മുതലാണ് പുതിയ ഗതാഗത നിയമം രാജ്യത്ത് നടപ്പാക്കുന്നത്. അതിനു മുന്നോടിയായി മൊബൈല്‍ ക്യാമറകള്‍ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ടന്ന് ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ അറിയിച്ചു. 38-ാമത് ജിസിസി വാരാഘോഷത്തിന് ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അണ്ടര്‍ സെക്രട്ടറി ഇത് വ്യക്തമാക്കിയത്.

”ഡ്രൈവിങ് വിത്തൗട്ട് എ ഫോണ്‍”എന്നതാണ് മുദ്രാവാക്യം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ക്യാമറകളാണ് ഉപയോഗിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ് ക്യാമറകള്‍. ഗതാഗതം നിരീക്ഷിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ഇവ പ്രവര്‍ത്തിച്ചതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ തരം നിരീക്ഷിണ ക്യാമറകള്‍ അടക്കം 1109 എണ്ണമാണ് റോഡുകളില്‍ വിന്യസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *