Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ. ജോസ് ബട്ലറെപ്പോലൊരാൾ ബാറ്റ് ചെയ്യാൻ കൂടെയുണ്ടെങ്കിൽ സ്വതന്ത്രമായി തനിക്ക് കളിക്കാൻ കഴിയുമെന്ന് സുദർശൻ പറഞ്ഞു.

‘സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. 270-280 റൺസ് നേടണമെന്ന് തോന്നിയാൽ അതിനുള്ള സാഹചര്യമുണ്ടാവണം. പിച്ച് ബാറ്റിങ്ങിന് അനുകൂലമെങ്കിൽ ആക്രമിച്ച് കളിക്കാം. എന്നാൽ പിച്ച് ബാറ്റിങ്ങിന് ബുദ്ധിമുട്ടാണെങ്കിൽ കഠിനമായി അദ്ധ്വാനിക്കാൻ നമ്മുക്ക് കഴിയണം. ജോസ് ബട്ലറെപ്പോലൊരാൾ ബാറ്റ് ചെയ്യാൻ കൂടെയുണ്ടെങ്കിൽ സ്വതന്ത്രമായി കളിക്കാൻ സാധിക്കും’, സായി സുദർശൻ പറഞ്ഞു. ‌

സീസണിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് സായി സുദർശൻ. അഞ്ച് മത്സരങ്ങൽ കളിച്ച താരം ഇതുവരെ 273 റൺസാണ് നേടിയത്. ഇതിൽ മൂന്ന് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 288 റൺസ് നേടിയ നിക്കോളാസ് പൂരാനാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ.

ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 58 റൺസിന്റെ വിജയമാണ് ​ഗുജറാത്ത് ടൈറ്റൻസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ രാജസ്ഥാൻ റോയൽസിന് 159 റൺസെടുക്കാനെ സാധിച്ചുള്ളു.

Leave a Reply

Your email address will not be published. Required fields are marked *