Your Image Description Your Image Description

ക്രൈസ്തവർ ഇനിയും ഒറ്റുകാരായ കോൺഗ്രസിനെ പിന്തുണയ്ക്കണോ?ഒരിക്കലുമില്ലെന്ന് ക്രൈസ്തവ ജനത മനസിലാക്കുന്നു: ടോണി ചിറ്റിലപ്പിള്ളി

ക്രൈസ്തവർ ഇനിയും കോൺഗ്രസിനെ പിന്തുണക്കണോ? ഈ ചോദ്യം വ്യാപകമായി ക്രൈസ്തവരുടെയിടയിൽ ചർച്ചാ വിഷയമാണ്. ക്രൈസ്തവര്‍ക്ക് ഹഗ്ഗിയ സോഫിയ കേവലമൊരു പള്ളി മാത്രമല്ല, വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ഉത്തുംഗതയുടെയും ദിഗ്വിജയത്തിന്റെയും ചിഹ്നം തന്നെയാണ്.ഈ വിഷയത്തിൽ ക്രൈസ്തവരെ തള്ളി പറഞ്ഞവരാണ് കോൺഗ്രസ്സ് പാർട്ടി. ഹാഗിയ സോഫിയ വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും മുനമ്പത്തും ക്രൈസ്തവർക്കെതിരെ പരസ്യ നിലപാടെടുത്ത പാർട്ടിയാണ് കോൺഗ്രസ്.ക്രൈസ്തവരുടെ വോട്ട് കോൺഗ്രസ് ഫിക്സഡ് ഡിപ്പോസിറ്റായി കരുതിയെങ്കിൽ അതങ്ങ് കടലിൽ കൊണ്ട് കളയണം.

ക്രൈസ്തവരെ തള്ളികൊണ്ടുള്ള കേരളത്തിലെ കോണ്‍ഗ്രസിന് സംഭവിക്കാന്‍ പോകുന്ന അപചയം ആരും പറയേണ്ടതില്ല.കടുത്ത കത്തോലിക്കാ ജനസംഖ്യയുള്ള തൃശൂർ ജില്ലയിൽ ബിജെപി സ്ഥാനാർഥി വിജയിച്ചത് നിയമസഭയിലേക്കുള്ള ആ പാർട്ടിയുടെ ജൈത്രയാത്രയാണ്. കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് ക്രൈസ്തവർ അവരുടെ ഹൃദയത്തിൽ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെ സദ്ഭരണ അജണ്ട ജനങ്ങൾ കാണുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പാർട്ടിക്ക് ലഭിച്ച ചരിത്രപരമായ ജനവിധി ഇന്ത്യ മുഴുവൻ അലയടിക്കുന്നു.

വഖഫ് ഭേദഗതി ബിൽ വിഷയത്തിൽ കോൺഗ്രസ്സ് ക്രൈസ്തവരെ പിന്നിൽ നിന്നും കുത്തി.വഖഫ് നിയമഭേദഗതി നിയമമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അനുകൂലമായ തരംഗം തീർച്ചയായും ഉണ്ടാകും.കോൺഗ്രസിന്റെ ക്രൈസ്തവസ്‌നേഹം വോട്ടുതട്ടാന്‍ മാത്രം ആണെന്ന് ക്രൈസ്തവർ തിരിച്ചറിയണം.വോട്ട് ചെയ്യുന്നത് ക്രൈസ്തവ വിശ്വസികളാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും മനസിലാക്കണം.അവരെ ആർക്കും സ്വാധീനിക്കാൻ സാധ്യമല്ല.വഫഖിലും സംവരണ വിഷയങ്ങളിലും മുസ്ലിം ലീഗിന്റെ അടിമകളാകുന്ന കോൺഗ്രസിന്റെ കപട രാഷ്ട്രീയം ക്രൈസ്തവർ മനസിലാക്കുന്നു.വരും തിരഞ്ഞെടുപ്പുകളിൽ തൃശൂർ നൂറു തവണ ആവർത്തിക്കട്ടെ.

ക്രൈസ്തവർക്കെതിരെ എക്കാലവും നിലപാടെടുക്കുന്ന വി.ഡി.സതീശനെപ്പോലെയുള്ള നേതാക്കൾ ഉള്ള കോൺഗ്രസ്സ് പാർട്ടിക്ക് വോട്ടു ചെയ്യാൻ മാത്രം മണ്ടന്മാരല്ല ക്രൈസ്തവർ.മാത്യു കുഴൽനാടനെപ്പോലെയുള്ള പ്രതിഭയുള്ള ക്രൈസ്തവ നേതാക്കളെ മൂലയ്ക്ക് ഇരുത്തുന്ന കോൺഗ്രസ്സ് സംസ്കാരത്തിന് അടിമകളാകാൻ ഇനിയും ക്രൈസ്തവർ തയ്യാറല്ല.പാലാ ബിഷപ്പിനെതിരെ വി.ഡി.സതീശന്റെ പ്രസ്‌താവനകൾ മറന്നു കളയാൻ മാത്രം വിഡ്ഢികളല്ല പാലാക്കാരും,ക്രൈസ്തവരും എന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *