Your Image Description Your Image Description

സപ്ലൈകോ വിഷു –ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജുനഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾസപ്ലൈകോ ചെയർമാൻ പി.ബി. നൂഹ്മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.

ഏപ്രിൽ 10 മുതൽ 19 വരെയാണ്  സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും  ഒരു പ്രധാന വില്പനശാല സപ്ലൈകോ വിഷു– ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക.  ഏപ്രിൽ 14 വിഷു ദിനവുംഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും.

 തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *