ബംഗളൂരു: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബംഗളൂരു വര്‍ത്തൂരിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മലപ്പുറം കാവഞ്ചേരി സ്വദേശി അബൂബക്കര്‍ സയ്യാൻ ആണ് മരണപ്പെട്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചുകയറുകയായിരുന്നു.തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.