Your Image Description Your Image Description

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ മെല്ലെപ്പോക്കെന്ന് പറഞ്ഞ് റിട്ടയർ ഔട്ട് ആക്കിയവർക്ക് മറുപടിയുമായി മുംബൈ ഇന്ത്യൻ താരം തിലക് വർമ. ആർസിബിക്കെതിരായ മത്സരത്തിൽ മുംബൈ തോൽവി വഴങ്ങിയെങ്കിലും ശ്രദ്ധാകേന്ദ്രമായത് 29 പന്തിൽ 56 റൺസടിച്ച തിലക് വർമയുടെ ഇന്നിങ്സായിരുന്നു.

തകർന്ന ടീമിനെ ജയത്തിനടുത്ത് വരെ എത്തിച്ച പോരാട്ടത്തിൽ മുന്നിൽ നിന്നത് നാലു വീതം സിക്സും ഫോറും അടിച്ച തിലകായിരുന്നു. മത്സരത്തിലെ മുംബൈയുടെ ടീമിന്റെ ടോപ് സ്കോററും ഉയർന്ന സ്ട്രൈക്ക് റേറ്റ് നേടിയ താരവും തിലകാണ്.

അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്കെതിരെ അഞ്ചാമനായാണ് താരം ക്രീസിലെത്തിയത്. 10–ാം ഓവറിൽ വിൽ ജാക്സ് പുറത്തായതിന് പിന്നാലെ തിലക് വർമ ക്രീസിലെത്തുമ്പോൾ 62 പന്തിൽ മുംബൈയ്‌ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 143 റൺസായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *