Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിന്റെ സ്ലോ ഓവര്‍ റേറ്റിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിന് 12 ലക്ഷം രൂപ പിഴ വിധിച്ച് ബിസിസിഐ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് രജത് പാട്ടീദാറിന് പിഴ വിധിച്ചത്. ഇതിന് മുമ്പ് കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റന്മാരായ ഹാർദിക് പാണ്ഡ്യ (മുംബൈ), റിയാൻ പരാഗ്(രാജസ്ഥാൻ), റിഷഭ് പന്ത് (ലഖ്‌നൗ) എന്നിവർക്കും പിഴ ചുമത്തിയിരുന്നു.

മത്സരത്തിനിടയിലെ നോട്ട് ബുക്ക് സെലിബ്രേഷന് ലഖ്‌നൗ സൂപ്പർ ജയൻറ്സ് താരം ദിഗ്‌വേഷ് രാതിക്ക് രണ്ട് തവണയും ഗ്രൗണ്ടിലെ പെരുമാറ്റ ചട്ട ലംഘനത്തിന് ഗുജറാത്തിന്റെ വെറ്ററൻ പേസർ ഇഷാന്ത് ശർമയ്ക്കും പിഴ ലഭിച്ചിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ആര്‍സിബി 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. 32 പന്തില്‍ 64 റണ്‍സ് നേടിയത് പാട്ടീദാറാണ് ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയത്. മത്സരത്തില്‍ ആര്‍സിബി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *