Your Image Description Your Image Description

മലപ്പുറം: കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ അസ്മ എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തോടെ ഇവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അക്യുപങ്ചർ ചികിത്സ പഠിച്ച യുവതിയുടെ ഭർത്താവ് സിറാജുദ്ദീന്‍ വീട്ടിൽ വെച്ച് പ്രസവം നടത്തണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. സംഭവം വലിയ വാർത്തയായതോടെ വീട്ടിൽ വെച്ചുള്ള പ്രസവം അപകടമാണെന്നും മരണ സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധർ ഉൾപ്പെടെ പറഞ്ഞു. കൂടാതെ, അക്യുപങ്ചറിന്റെ പേരില്‍ കേരളത്തിൽ നടക്കുന്ന വ്യാജ ചികിത്സ രീതികളും ചർച്ചയായി. അശാസ്ത്രീയ രീതിയിലുള്ള വീട്ടിലെ പ്രസവത്തിന് പ്രചാരണം നൽകുകയാണ് ഇതിലൂടെ. അക്യുപഞ്ചറിന്റെ പേരില്‍ ഗാര്‍ഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *