Your Image Description Your Image Description

49 റിയാലിന് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി സൗദിയിലെ ഫ്ളൈ അദീൽ വിമാന കമ്പനി. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ടിക്കറ്റ് നിരക്കിലെ ഈ വലിയ ഇളവ്. ദമ്മാം,റിയാദ്, ജിദ്ദ എന്നീ സെക്ടറുകളിലാണ് 49 റിയാലിന് ടിക്കറ്റുകൾ ലഭ്യമാവുക. വൺ വേ ടിക്കറ്റുകളായിരിക്കും ഈ നിരക്കിൽ ലഭിക്കുക. ഈ മാസം 20 മുതൽ അടുത്ത മാസം 25 വരെ ജിദ്ദ, റിയാദ് എന്നീ സെക്ടറുകളിൽ 49 റിയാലിന് ടിക്കറ്റുകൾ ലഭിക്കും.

ദമ്മാം സെക്ടറിൽ ഈ മാസം 24 മുതൽ അടുത്ത മാസം 22 വരെയായിരിക്കും ഓഫർ. 49 റിയാലിന് തന്നെ ഇവിടെയും ടിക്കറ്റുകൾ ലഭ്യമാകും. ഇതോടൊപ്പം അബഹ, ത്വാഇഫ്, ഖസീം, അറാർ, തബൂക്, മദീന, ജിസാൻ എന്നിവിടങ്ങളിലേക്കും ഇതേ ടിക്കറ്റുകൾ പ്രത്യേക കാലയളവിൽ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *