കൊച്ചി: സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വാഹനത്തിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ കമ്പനി. 46.24 ലക്ഷം രൂപയ്ക്ക് കെഎല്‍ 07 ഡിജി 0007 എന്ന നമ്പറാണ് ലിറ്റ്മസ് 7 സിസ്റ്റം കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. നമ്പര്‍ ബുക്ക് ചെയ്ത കമ്പനി ഒരാഴ്ചയ്ക്ക് ശേഷം പണം അടച്ചാണ് നമ്പര്‍ സ്വന്തമാക്കേണ്ടത്.
ഇഷ്ടവാഹനത്തിന് ഭാഗ്യ നമ്പര്‍ ലഭിക്കാന്‍ ഉടമകള്‍ കൂടുതല്‍ തുക ചെലവഴിക്കുമെങ്കിലും അര കോടി രൂപയോളം രൂപ ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ചെലവാക്കുന്നത് ആദ്യമാണ്. സംസ്ഥാനത്തെ തന്നെ പുതിയ റെക്കോര്‍ഡായി മാറി. കൊച്ചി ഇന്‍ ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ കമ്പനി ലിറ്റ്മസ് 7 സിസ്റ്റം കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് നമ്പര്‍ ലേലത്തില്‍ പിടിച്ചത്. കമ്പനിയുടെ പുതിയ ലംബോര്‍ഗിനി കാറിന് 0007 എന്ന നമ്പര്‍ സ്വന്തമാക്കാനാണ് ലേല തുകയായി ഭീമമായ സംഖ്യ നല്‍കുന്നത്. എറണാകുളം ആര്‍.ടി.ഒ ഓഫീസില്‍ ഇഷ്ട നമ്പറിനായുള്ള ലേലം വിളിയില്‍ 4 പേര്‍ പങ്കെടുത്തിരുന്നു. വാശിയേറിയ ലേലം വിളിക്കൊടുവിലാണ് ലംബോര്‍ഗിനിക്ക് നമ്പര്‍ ലഭിച്ചത്.